ൽഹി: കർഷകർഷകസമരത്തിൻ്റെ ഭാഗമായി കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്. സമരത്തിൻ്റെ 73-ാം ദിവസത്തിലാണ് , സംസ്ഥാന പാതകളിൽ റോഡ് ഉപരോധിക്കുന്ന പുതിയ പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തത്. ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെയാണ് മറ്റു സ്ഥലങ്ങളിൽ റോഡ് ഉപരോധം.അവശ്യസർവീസുകളെ കടത്തിവിടും. സമാധാനപരമായി ഉപരോധം നടത്തണമെന്ന് കർഷക യൂണിയനുകൾ നിർദേശം നൽകിയിട്ടുണ്ട്.
ഡൽഹിയിൽ കർഷകസമരം നടക്കുന്ന പ്രദേശങ്ങളിൽ ഉപരോധമില്ല ഇവിടെ സർക്കാർ ഉപരോധം ഏർപ്പെടുത്തിയതായി കർഷക സംഘടനകൾ വ്യക്തമാക്കി. ഉപരോധത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകർ ഡൽഹിയിലേക്ക് കടന്ന് ഉപരോധം നടത്താൻ സാധ്യത കണക്കിലെടുത്ത് പോലീസ് അതിർത്തികളിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.