കർഷകരുടെ രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രെ​യി​ന്‍ ത​ട​യ​ല്‍ സ​മ​രം ഇന്ന്

0
25

ഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന ക​ർഷ​ക​ർ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രെ​യി​ന്‍ ത​ട​യ​ല്‍ സ​മ​രം ന​ട​ത്തും. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി ​ലാ​കും പ്ര​ധാ​ന​മാ​യും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രെ​യി​ന്‍ ത​ട​യു​ക.സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.​ റെ​യി​ല്‍​വേ പോ​ലീ​സി​നെ അ​ധി​ക​മാ​യി വി​ന്യ​സി​ച്ചു. ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ല് വ​രെ​യാ​ണ് പ്ര​തി​ഷേ​ധം. സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കേ​ര​ള​ത്തെ സ​മ​ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്