സൗഹൃദവേദി ഫർവാനിയ ഏരിയ യുദ്ധവിരുദ്ധ മാനവിക സംഗമം

0
29

കുവൈത്ത് സിറ്റി: കെ.െഎ.ജി സൗഹൃദവേദി ഫർവാനിയ ഏരിയ യുദ്ധവിരുദ്ധ മാനവിക സംഗമം സംഘടിപ്പിച്ചു. കെ.െഎ.ജി ഫർവാനിയ ഏരിയ പ്രസിഡൻറ് സി.കെ. നജീബ് ഉദ്ഘാടനം നിർവഹിച്ചു. മനുഷ്യരെ അതിർത്തികൾ തിരിച്ച് ശത്രുക്കളാക്കി പോർവിളിക്കുന്ന നേതാക്കളല്ല സാധാരണ മനുഷ്യരാണ് യുദ്ധങ്ങളുടെ കെടുതി അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനവികതക്ക് അതിരുകളില്ല. പലായനം ചെയ്യുന്ന മനുഷ്യരുടെ വേദനകൾക്കൊപ്പം നിൽക്കാനേ മനുഷ്യത്വമുള്ളവർക്ക് കഴിയൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് മുസ്തഫ വിഷയം അവതരിപ്പിച്ചു. യുദ്ധത്തിൽ ആരും ജയിക്കുന്നില്ലെന്നും തോൽക്കുന്നവരും കൂടുതൽ തോൽക്കുന്നവരും മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിൽ ഏഴുകോടി മനുഷ്യരാണ് കൊല്ലപ്പെട്ടത്. 1939നേക്കാൾ സാേങ്കതിക വിദ്യയിലും ആയുധങ്ങളുടെ പ്രഹരശേഷിയിലും ഏറെ മുന്നോട്ടുപോയ ഇനിയുള്ള കാലത്ത് ഒരു ലോകയുദ്ധമുണ്ടായാലുണ്ടാകുന്ന കെടുതി ചിന്തിക്കുന്നതിനും അപ്പുറത്താകും. എല്ലാ രാജ്യത്തെയും ജനങ്ങൾ മാനവികതയുടെ സന്ദേശം ഉയർത്തിക്കൊണ്ടുവന്ന് നേതാക്കളെ പോർവിളിയിൽനിന്ന് പിന്തിരിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൗഹൃദവേദി ഫർവാനിയ ഏരിയ പ്രസിഡൻറ് സജീവ്കുമാർ അധ്യക്ഷത വഹിച്ചു. മാനവികതക്ക് വേണ്ടിയുള്ള ഇത്തരം ഒത്തുകൂടലുകൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. സക്കീർ ഹുസൈൻ തുവ്വൂർ മോഡറേറ്ററായി. ലായിക് അഹ്മദ്, സുന്ദരൻ നായർ, ജവാദ്, അനീസ് അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു. യു. അഷ്റഫ് സ്വാഗതവും റഫീഖ് പയ്യന്നൂർ നന്ദിയും