കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഈണം സൗഹൃദ സംഗമം നടന്നു. സൗഹൃദവേദി പ്രസിഡണ്ട് സുന്ദരൻ നായർ അധ്യക്ഷത വഹിച്ചു സംസാരിച്ചു. എല്ലാ മനുഷ്യരും സമത്വസുന്ദരമായി ഒത്തൊരുമിച്ച് പോവുക എന്നതാണ് എല്ലാ മതങ്ങളും ആഘോഷങ്ങളും നമ്മെ പഠിപ്പിക്കുന്നത് ഇത്തരം സംഗമങ്ങൾ നമ്മൾ നടത്തുമ്പോൾ മനുഷ്യ മനസ്സുകളെ കൂട്ടിയിണക്കാൻ നമുക്ക് സാധിക്കുന്നു എന്നത് കൊണ്ട് തന്നെ ഇവിടെ കൂടിയിരിക്കുന്ന നമ്മൾ സമൂഹത്തിൽ വലിയ ദൗത്യമാണ് നിർവഹിക്കുന്നത് എന്നും അദ്ദേഹം തന്റെ അധ്യക്ഷ ഭാഷണത്തിൽ സൂചിപ്പിച്ചു. തുടർന്ന് സംസാരിച്ച മുഹമ്മദ് ഷിബിലി ദൈവം മനുഷ്യന് നൽകിയ ആഘോഷങ്ങൾ ഈദും ഓണവുമൊക്കെ നമുക്ക് നൽകുന്നത് മനുഷ്യത്വത്തിൻ്റെയും മാനവികതയുടെയും പാഠ ങ്ങളാണ് നൻമയുടെയും സമാധാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സന്ദേഷമാണെന്നും അദ്ധേഹം ഓർമ്മിപ്പിച്ചു. നിഷാദ് ഇളയത്, ചന്ദ്രബാബു, അൻവർ, സമദ്,മുസ്തഫ എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു
കെ.വി.നൗഫൽ, സുന്ദരൻ നായർ, സമദ്, മുഖ്സിത്, അൻവർ, ഇളയത് എന്നിവരുടെ ഗാനങ്ങളും അഫ്റീൻ അഷ്റഫിൻ്റെ ഡാൻസ് പ്രോഗ്രാമും പരിപാടിയുടെ മാറ്റ് കൂട്ടി.
ഓണസദ്യയോട് കൂടി
ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദ സംഗമത്തിൽ കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡണ്ട് സി.പി.നൈസാം സ്വാഗതവും
പ്രോഗ്രാം കൺവീനർ
യൂ.അഷ്റഫ് നന്ദിയും പറഞ്ഞു.
Photo: സൗഹൃദവേദി പ്രസിഡണ്ട് സുന്ദരൻ നായർ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു. മുഹമ്മദ് ശിബിലി, മുഹമ്മദ് നൈസാം, യൂ.അഷ്റഫ് എന്നിവർ വേദിയിൽ