കുവൈത്ത് സിറ്റി : വാട്‌സ്ആപ്പ് വഴി ഒരു ബിസിനസുകാരനെ അപമാനിച്ചതിന് പ്രശസ്ത ഫാഷൻ വക്താവായ യുവതിക്ക് 500 ദിനാർ പിഴ ചുമത്തി പെരുമാറ്റദൂഷ്യം കൈകാര്യം ചെയ്യുന്ന കോടതി. പ്രോസിക്യൂഷൻ ഉന്നയിച്ച വാദമനുസരിച്ച് പരാതിക്കാരനെ അപമാനിക്കുക ഭീഷണിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രതി മൊബൈൽ വാട്സാപ്പ് വഴി സന്ദേശങ്ങളയച്ചു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തിയതായി അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.
5001 ദിനാറിന് താൽക്കാലിക നഷ്ടപരിഹാരം വാദിക്ക് നൽകണമെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ അലി ജവ്ഹാർ കോടതിക്കു മുൻപാകെ ആവശ്യപ്പെട്ടു.