പിതാവിന് അല്ഷിമേസ് എന്ന് മക്കൾ; അവർക്കെതിരെ കേസെടുക്കാൻ പിതാവ് നിയമോപദേശം തേടി

0
15

റിയാദ്: തന്റെ മൂന്ന് ആൺമക്കൾക്കെതിരെ നിയമപരമായി ആയി കേസെടുക്കണമെന്ന ആവശ്യവുമായി സൗദി സ്വദേശിയായ ബിസിനസുകാരൻ നിയമ സ്ഥാപനത്തെ സമീപിച്ചു, സ്വത്തിൽ പകുതിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതിനെത്തുടർന്ന് താൻ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ നിയമപരമായി യോഗ്യനല്ലെന്ന് പറഞ്ഞ് മക്കൾ ഭീഷണിപ്പെടുത്തിയതായും നിയമപരമായി ഇടപെടൽ നടത്തുന്നതായും അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മക്കൾ തന്റെ ആശയം ഉപേക്ഷിക്കണമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് വർഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തെത്തുടർന്ന് തനിക്കുണ്ടായ മറവി മുതലെടുത്ത് അൽഷിമേഴ്സ് ആണെന്ന് ആരോപിച്ച് സ്വന്തം സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ താൻ യോഗ്യനല്ലെന്ന് അവർ അവകാശപ്പെടുന്നതായാണ് അദ്ദേഹത്തിൻറെ ആരോപണം.

സാധാരണഗതിയിൽ മാതാപിതാക്കൾക്കെതിരായ ഇത്തരം കേസുകളിൽ ഭൂരിഭാഗവും സഹോദരങ്ങളുടെ അത്യാഗ്രഹത്താലാണ് സംഭവിക്കുന്നതെന്ന് നിയമ ഉപദേഷ്ടാവ് സാലിഹ് അബ്ദുൽ സലാം സ്ഥിരീകരിച്ചു, അതിനാൽ ഇത്തരം കേസുകൾ ഉന്നയിക്കുമ്പോൾ മാതാപിതാക്കൾക്ക് സ്വന്തം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന് തെളിയിക്കേണ്ടതായി വരും. ഇതിനായി സർക്കാർ ആശുപത്രിയിൽ നിന്ന് നിലവിലെ ആരോഗ്യ അവസ്ഥ സംബന്ധിച്ച് ഒരു മെഡിക്കൽ റിപ്പോർട്ട് നൽകണം. ഇതുപ്രകാരം മക്കളുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ മക്കൾക്കെതിരെ പിതാവിന് കേസ് കൊടുക്കാവുന്നതാണ് എന്നും നിയമോപദേഷ്ടാവ് പറഞ്ഞു.