അവശ്യവസ്തുക്കളുടെ വില വർദ്ധന; സഹകരണ സംഘങ്ങൾ ചുമതലകൾ നിറവേറ്റിയില്ലെന്ന് ആരോപണം

0
36

കുവൈത്ത് സിറ്റി: സാധനങ്ങളുടെ ലഭ്യത കുറവും അതോടൊപ്പം പൂഴ്ത്തിവെപ്പും കുവൈത്തിൽ വിലവർധനയ്ക്ക് പ്രധാനകാരണമായതായി വാണിജ്യ വ്യവസായ മന്ത്രാലയം. നിലവിൽ കുവൈത്ത് വിപണിയിൽ  വിവിധ തരം എണ്ണകൾ ലഭിക്കുന്നില്ലെന്ന്  മന്ത്രി സഭയെ അറിയിച്ചു. പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സഹകരണ സംഘങ്ങൾ അവരുടെ ചുമതലകളിൽ നിന്ന്  വിട്ടുനിന്നു എന്നും ചില സഹകരണ സംഘങ്ങളുടെ പ്രതിബദ്ധതയില്ലായ്മ ഇവിടങ്ങളിൽ വിൽക്കുന്ന സാധനങ്ങളുടെ വിലയിൽ വർദ്ധനവിന് കാരണമായതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി  റിപ്പോർട്ടുകളിൽ പറയുന്നു.