കൊളംബസ്ഉം ഞാനും : മാത്യു വർഗീസ്‌

0
15

കൊളംബസ്ഉം ഞാനും

രാവിലെ ഫേസ്ബുക് ഫ്രണ്ട് ആയ ഒരു പയ്യൻ ലിഫ്റ്റിൽ വെച്ച് ഒരു ചോദ്യം സാറെ സാര് എന്താ പതിവില്ലാതെ ഫേസ്ബുക്കിൽ അതും ഇതും ഒകെ എഴുതി തുടങ്ങിയെല്ലോ എന്ന് ?
ആദ്യം ഒന്ന് പകച്ചു പോയെങ്കിലും മനസാന്നിധ്യം വീണ്ടെടുത്തു തിരിച്ചു ചോദിച്ചു കൊളംബസ് എങ്ങിനെയാ അമേരിക്ക കണ്ടുപിടിച്ചത് എന്ന് നിനക്ക് അറിയാമോ എന്ന് ?
സംശയിക്കുന്ന മുഖത്തോടെ അവൻ എന്നെ നോക്കി ഇല്ല എന്ന് പറഞ്ഞു..എങ്കിൽ വരൂ ഞാൻ പറഞ്ഞു തരാം എന്നോട് കുശലം ചോദിക്കാൻ തുടങ്ങിയ നിമിഷത്തെ ഉള്ളാലെ ശപിച്ചു കൊണ്ട് അവൻ എന്റെ കൂടെ വന്നു.
നിഷ്കളങ്കമായ ആ മുഖത്തു നോക്കി ഞാൻ പറഞ്ഞു അതായതു കൊളംബസ് അമേരിക്ക കണ്ടുപിടിക്കുമ്പോൾ കല്യാണം കഴിച്ചിരുന്നില്ല!

പയ്യന് ആകെ സംശയം ആയി ഈ സാറിനിതെന്തു പറ്റി പരസ്പരവിരുദ്ധമായ കാര്യങ്ങൾ ആന്നെല്ലോ രാവിലെ പറയുന്നത്. അവനെ കൂടുതൽ കൺഫ്യൂഷൻ ആക്കേണ്ട എന്ന് കരുതി വിശദീകരിച്ചു കൊടുത്തു കൊളംബസ്നു ഒരു ഭാര്യ ഉണ്ടായിരുന്നുവെങ്കിൽ അമേരിക്ക കണ്ടുപിടിക്കാൻ ഉള്ള കപ്പൽ യാത്ര പുറപ്പെടും മുൻപ് ഈ ചോദ്യങ്ങൾക്കു ഉത്തരം പറയേണ്ടിയിരുന്നു.

എവിടെ പോവാ ?

എപ്പോ വരും ?

എന്തിനാ പോകുന്നെ ?

കൂടെ ആരൊക്കെ ഉണ്ട് ?

ഇന്ന് തന്നെ പോണോ ?

നാളെ പോയാൽ പോരെ ?

ഇത്രയും ആകുമ്പോളേക്കും സഹികെട്ടു കൊളമ്പ്സ് പറയും പണ്ടാരമടങ്ങാൻ ഞാൻ എങ്ങും പോകുന്നില്ല …തീർന്നില്ലേ !

അതുകൊണ്ടു അന്ന് കൊളമ്പ്സ് ബാച്‌ലർ ആയതു നമ്മുടെ ഭാഗ്യം.

ഇത് പോലെ തന്നെയാണ് എന്റെ എഴുത്തും
വീട്ടിൽ വെച്ച് മൊബൈൽ എടുത്താൽ സാധാരണ കേൾക്കുന്ന ചില ചോദ്യങ്ങൾ

വീട്ടിൽ വന്നാൽ എങ്കിലും ഈ മൊബൈൽ താഴെ വെച്ച് കൂടെ മനുഷ്യാ..?

ആരോടാ ഈ ചാറ്റിംഗ് ?

ഏതു അവളാ മറു വശത്തു ?

അടുത്ത ചോദ്യം വരും മുൻപേ പണ്ടാരമടങ്ങാൻ എന്ന് മനസിൽ തെറി വിളിച്ചു കൊണ്ട് ഞാൻ ഫോൺ താഴെ വെച്ച് ടീവീ ഓൺ ചെയ്തു.

അപ്പൊ നിനക്ക് മനസിലായെല്ലോ ബാച്‌ലർ ആയിരിക്കുമ്പോ ക്രീയേറ്റീവിറ്റി കൂടും . പയ്യൻസ് പുറത്തേക്കു പോകുമ്പോൾ അവന്റെ മനസിൽ ക്രീയേറ്റീവിറ്റി വേണോ കല്യാണം വേണോ എന്ന് ഒരു വടം വലി .

അപൂർവമായി കിട്ടുന്ന ബാച്‌ലർ പദവി എന്ജോയ് ചെയുന്ന എല്ലാ ഭർത്താക്കന്മാർക് വേണ്ടിയും..ഇന്ത്യക്കു കിട്ടിയ സ്വാതന്ത്ര്യംതിലും വലിയ പരമാധികാരത്തോടെ വേനൽ അവധി എന്ജോയ് ചെയുന്ന നമ്മുടെ പകുതിക്കും സമർപ്പിക്കുന്നു.

വാല്കഷ്ണം :: 3700 കിലോമീറ്റര് ഉണ്ട് കുവൈറ്റ് സിറ്റിയും കേരളവും തമ്മിൽ എന്നറിയുമ്പോൾ ഒരു വല്ലാത്ത സുരക്ഷിതത്വം തോന്നുന്നു. എന്നാലും ഫ്രീ വാട്സാപ്പ് കാൾ …