കുവൈത്ത് സിറ്റി :കുവൈത്തിലെ മികച്ച ആശുപത്രി ശൃംഖലകളിൽ ഒന്നായ ബദർ അൽ സമ മെഡിക്കൽ സെൻറർ സ്പോൺസർ ചെയ്ത പുതിയ ജഴ്സിയും ആയാണ് കുവൈത്തിലെ ഫ്രൈഡേ ക്രിക്കറ്റ് ക്ലബ് ഇനി കളത്തിലിറങ്ങുക . മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാക്ക് പുതിയ ക്ലബ് ജേഴ്സി അനാവരണം ചെയ്ത് എഫ്് സി സി നായകൻ യഹ്യ ഷംസിന് കൈമാറി.
2021-2022 വർഷത്തിൽ ടീം പങ്കെടുക്കുന്ന എല്ലാ ടൂർണമെന്റുകളിലും പുതിയ ജേഴ്സിയാണ് ധരിക്കുക.
/
ബദർ അൽ സമാ ബിസിനസ് ഡെവലപ്‌മെന്റ് കോർഡിനേറ്റർ അബ്ദുൽ അനസ് ചടങ്ങിൽ ആതിഥേയത്വം വഹിച്ചു. ബദർ അൽ സമാ ഫീൽഡ് മാർക്കറ്റിംഗ് കോർഡിനേറ്റർ അബ്ദുൽ ഖാദിർ, മാർക്കറ്റിംഗ് കോർഡിനേറ്റർ പ്രീമ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
.ജൂൺ 30 ന് ഫർവാനിയയിലെ ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ ടീം മാനേജർ അജ്മൽ മമ്മിക്ക, വൈസ് ക്യാപ്റ്റൻ മുസ്തഫ കലാം, ടീം ബോർഡ് അംഗങ്ങളായ സലീം അബൂബക്കർ, അസീസ്, നൗഷാദ്, നബീൽ, നസീഫ് എന്നിവരും സംസാരിച്ചു.