FDA അനുമതി ലഭിച്ച ശേഷമേ കുവൈത്ത് കോവിഡ് വാക്സിൻ സ്വീകരിക്കുകയുള്ളൂ

കുവൈറ്റ് സിറ്റി : അന്താരാഷ്ട്ര ആരോഗ്യ സംഘടനകളിൽ നിന്നും, പ്രത്യേകിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ്ഡിഎ) നിന്നും
അനുമതി ലഭിച്ചശേഷമേ കോവിഡ് വാക്സിൻ സ്വീകരിക്കുകയോ പൗരന്മാർക്ക് വാക്സിനേഷൻ നൽകുകയോ ചെയ്യുവെന്ന് കുവൈത്ത്ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2020 ൽ 150,000 ഡോസും 2021 ൽ 850,000 ഡോസും വാക്സിൻ എത്തിക്കാനായിരുന്നു മുൻധാരണ. എന്നാൽ ഇത് ലഭിക്കുന്നതിന് മുൻപായി എഫ്ഡി‌എയിൽ നിന്ന് ഫൈസർ ബയോടെക് വാക്സിനുകൾക്ക് ദ്യോഗിക അംഗീകാരം ലഭിക്കാൻ കാത്തിരിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി
ബ്രിട്ടൻ കോവിഡ് 19 നെതിരായ ഫൈസർ ബയോടെക് വാക്സിനുകൾ ഏറ്റവും ദുർബലരായ ആളുകൾക്ക് നൽകി തുടങ്ങി. ഇന്നലെ കാനഡയും വാക്സിന് അനുകൂല നിലപാട് എടുത്തു.