സർക്കാർ ഉറപ്പു നൽകിയിട്ടും സമൂഹമാധ്യമങ്ങളിലെ വാക്സിൻ വിരുദ്ധതയിൽ വിശ്വാസമർപ്പിച്ച് ജനങ്ങൾ

0
25

കുവൈത്ത് സിറ്റി: കുവൈത്തിലെ കോവിഡ് പ്രതിരോധ വാക്സിനേഷൻ നടപടികൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നത് എന്നാരോപണം ചില കോണുകളിൽ നിന്ന് ഉയരുമ്പോഴും വലിയൊരു വിഭാഗം ജനങ്ങളിലും വാക്സിനെ സംബന്ധിച്ച് ഭയവും വിശ്വാസമില്ലായ്മയും ഇപ്പോഴും നിലനിൽക്കുന്നു. കോവിഡ് -19 നെതിരെ പോരാടുന്ന ഡോക്ടർമാർ ‘ഫൈസർ’ വാക്സിൻ്റെ സുരക്ഷ സ്ഥിരീകരിച്ചിട്ടുണ്ട്.

അൽ-സിയസ്സ ദിനപത്രം നടത്തിയ ഒരു സർവേയിൽ നല്ലൊരു വിഭാഗം ജനങ്ങളും ഭയത്തോടെയാണ് കാണുന്നതെന്ന് വെളിപ്പെടുത്തി. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇത്തരം സംശയങ്ങൾ സ്വാഭാവികമാണെന്നും അഭിപ്രായമുണ്ട്. ജനങ്ങളിൽ ഭയം ഉളവാക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നതിന് സോഷ്യൽ മീഡിയകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. വാക്സിനു മുകളിൽ ഗൂഢാലോചന സിദ്ധാന്തം വരെ ആരോപിക്കപ്പെട്ടു.

അതേസമയം , ഇറക്കുമതി ചെയ്ത വാക്സിനുകൾ ഉപയോഗിച്ച് പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ള ജനവിഭാഗത്തിന് വാക്സിനേഷൻ നൽകണമെന്നും,വാക്സിനുകൾ നിരസിക്കാൻ യാതൊരു ന്യായീകരണവുമില്ലെന്നും സർവേയിൽ അഭിപ്രായപ്പെട്ട കുവൈത്ത് സ്വദേശികളും ഉണ്ട്

ബാക്കി പിറകിൽ ക്ഷുദ്ര ശക്തികളുടെ ഇടപെടൽ ഉണ്ട് എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഉണ്ട്. സമൂഹമാധ്യമങ്ങൾ ആണ് ഇത്തരത്തിലുള്ള ഭയം ജനങ്ങളിൽ കുത്തിവെച്ചതെന്നും സർവ്വേയിൽ ചിലർ അഭിപ്രായപ്പെട്ടു. കൃതിയിലെ ആരോഗ്യമന്ത്രി പ്രശസ്തനായ ഡോക്ടറാണ് ആണ് അദ്ദേഹം സർക്കാർ ജനങ്ങൾക്കെതിരെ എതിരെ നിൽക്കില്ല എന്ന് ഉറപ്പുണ്ട് എന്നിരുന്നാലും ഇല്ല എന്ന് പറഞ്ഞവരെയും സർവേയിൽ കണ്ടു. വാക്സിൻ പാർശ്വഫലങ്ങൾ ഇല്ല ഇന്ന് പൂർണമായി തെളിഞ്ഞു എങ്കിൽ മാത്രമേ വാക്സിൻ സ്വീകരിക്കുകയുള്ളൂ എന്ന് ശഠിക്കുന്ന വരും ഉണ്ട് കൂട്ടത്തിൽ.

എന്തൊക്കെയായാലും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 2,775,000 പേർക്ക് നൽകുന്നതിനായി 5700000 ഡോസ് വാക്സിനുകളൾക്കാണ് കുവൈത്ത് കരാർ ഉണ്ടാക്കിയിരിക്കുന്നത്