മാളുകള്‍ കേന്ദ്രീകരിച്ചുള്ള രണ്ടാംഘട്ട വാക്സിനേഷന്‍ ക്യാമ്പയിന്‌ ഇന്നുമുതല്‍ തുടക്കമായി

കുവൈത്ത്‌ സിറ്റി: കുവൈത്തില്‍ ഷോപ്പിംഗ്‌ മാളുകള്‍ കേന്ദ്രീകരിച്ചുള്ള രണ്ടാം ഘട്ട വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. പ്രത്യേക മൊബൈല്‍ യൂണിറ്റുകളാണ്‌ ഇന്നുമുതല്‍ ആരംഭിച്ച ക്യാമ്പയിന്‌ വേണ്ടി തയ്യാറാക്കിയിട്ടുള്ളതെന്ന്‌ ആരോഗ്യമന്ത്രാലയം വക്താവ്‌ ഡോ. അബ്ദുല്ല അല്‍ സനദ്‌ വ്യക്തമാക്കി. കുവൈത്തിലെ അവന്യൂ മാളിലാണ്‌ ഇന്ന്‌ വാക്‌സിനേഷന്‍ പ്രചാരണം ക്രമീകരിച്ചിരിക്കുന്നത്‌.
പ്രദേശങ്ങളിലായി തൊഴിലെടുക്കുന്ന ആയിരക്കണക്കിന്‌ തൊഴിലാളികള്‍ ഇത്‌ പ്രയോജനപ്പെടുത്തും എന്നാണ്‌ മന്ത്രാലയം പ്രതീക്ഷിക്കുന്നത്‌. തുടര്‍ന്ന്‌ മറ്റ്‌ മാളുകളിലേക്കും ക്യാമ്പയിന്‍ വ്യാപിപ്പിക്കും.

വാക്‌സിന്‍ സ്വീകരിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ സിവില്‍ ഐഡി നല്‍കി തത്സമയ രജിസ്‌ട്രേഷന്‍ നടത്താം. സമാന രീതിയില്‍ 34758 പേര്‍ക്ക്‌ ആദ്യഘട്ട പ്രചാരണത്തിലൂടെ വാക്‌സിന്‍ നല്‍കാനായെന്നും സനദ്‌ കൂട്ടിച്ചേര്‍ത്തു.