ഫിഫ പ്രതിനിധികൾക് ഫ്‌ലൈറ്റെർസ് എഫ്‌സി സ്വീകരണം നൽകി

0
45

 

കുവൈറ്റ് സിറ്റി : സെപ്റ്റംബർ 6 മുതൽ 12 വരെ കുവൈറ്റിൽ നടക്കുന്ന എ.എഫ്.സി. ഏഷ്യ കപ്പ് ഫുട്ബാൾ അണ്ടർ 23 ഗ്രൂപ്പ് എഫ് മത്സരങ്ങൾ നിയന്ത്രിക്കാൻ കുവൈറ്റിൽ എത്തിയ ഫിഫ അസിസ്റ്റന്റ് റഫറി അരുൺ എസ് പിള്ള , ഫിഫ ഹെഡ് റഫറി അസൈസർ നാസർ ദർവീഷ് മുസ്തഫ എന്നിവർക്കു കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി . ഫ്‌ലൈറ്റെർസ് എഫ്‌സി ക്ലബ് ഹെഡ് കോച്ച് ജോസഫ് സ്റ്റാൻലി ക്ലബിന്റെ ഉപഹാരം കൈമാറി . കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ പബ്ലിക് റിലേഷൻ ഓഫീസർ ഹിഷാം അൽ ഫീലി ,ക്ലബ് പ്രസിഡന്റ് സലിം വകീൽ , മുഖ്യ രക്ഷാധികാരി ശുഐബ് ഷെയ്ഖ് , ടീം മാനേജർ മുസ്തഫ , എക്സിക്യൂട്ടീവ് അംഗങ്ങളായ ശരീഫ് പൂച്ചക്കാട് , സെബാസ്റ്റ്യൻ ബെഞ്ചിലാസ് എന്നിവർ സംബന്ധിച്ചു .