സെമി ഫൈനലിൽ മൊറോക്കോയെ തകർത്ത് ഫ്രാൻസ് ലോകകപ്പ് കിരീടപ്പോരാട്ടത്തിലേക്ക് . 2018 ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന് അർജന്റീനയുമായി ഏറ്റുമുട്ടും. സെമി ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് ലോകകപ്പ് കിരീടപ്പോരാട്ടത്തിലേക്ക് കടന്നത് . ഫ്രാന്‍സിന്റെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ്. അത്തരത്തിൽ ലോകകപ്പ് ഫൈനലിൽ ഇടം നേടുന്ന ആറാമത്തെ രാജ്യമാണ് ഫ്രാൻസ്.അഞ്ചാം മിനിട്ടിൽ തിയോ ഹെർണാണ്ടസും 79-ാം മിനിട്ടിൽ കോലോ മൂവാനിയുമാണ് ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടിയത്.
ഫൈനലിൽ അർജൻറീനയെ തളച്ചാൽ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടം അവർക്ക് സ്വന്തം. ഇറ്റലി, ബ്രസീൽ, നെതർലൻഡ്‌സ്, പശ്ചിമ ജർമനി, അർജന്റീന എന്നിവരാണ് തുടർച്ചയായി ലോകകപ്പ് ഫൈനലിൽ എത്തിയിട്ടുള്ള മറ്റ് രാജ്യങ്ങൾ. ഈ പട്ടികയിൽ ബ്രസീലും ജർമനിയും തുടർച്ചയായി മൂന്ന് തവണ ലോകകപ്പിന്റെ കലാശപ്പോരില്‍ എത്തിയിട്ടുണ്ട്. ജർമനി 1982, 1986, 1990 എന്നീ വർഷങ്ങളിലും ബ്രസീൽ 1994, 1998, 2002 എന്നീ വർഷങ്ങളിലും ലോകകിരീടത്തിന് വേണ്ടിയുള്ള അവസാനപോരില്‍ എത്തിയിരുന്നു. ആദ്യമായി ഈ റെക്കോർഡ് സ്വന്തമാക്കുന്നത് ഇറ്റലിയാണ്. 1934, 1938 എന്നീ വർഷങ്ങളിൽ തുടർച്ചയായി ഇറ്റലി ഫൈനലിൽ എത്തുകയും കിരീടം നേടുകയും ചെയ്തിരുന്നു. 1958 ലും 1962ലും ബ്രസീലും ഫൈനലിസ്റ്റുകളായിരുന്നു. രണ്ട് വർഷവും ബ്രസീൽ തന്നെയായിരുന്നു ജേതാക്കള്‍.
ഫ്രാന്‍സിന്റെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ്. അത്തരത്തിൽ ലോകകപ്പ് ഫൈനലിൽ ഇടം നേടുന്ന ആറാമത്തെ രാജ്യമാണ് ഫ്രാൻസ്. ഫൈനലിൽ അർജൻറീനയെ തളച്ചാൽ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടം അവർക്ക് സ്വന്തം.
ഇറ്റലി, ബ്രസീൽ, നെതർലൻഡ്‌സ്, പശ്ചിമ ജർമനി, അർജന്റീന എന്നിവരാണ് തുടർച്ചയായി ലോകകപ്പ് ഫൈനലിൽ എത്തിയിട്ടുള്ള മറ്റ് രാജ്യങ്ങൾ. ഈ പട്ടികയിൽ ബ്രസീലും ജർമനിയും തുടർച്ചയായി മൂന്ന് തവണ ലോകകപ്പിന്റെ കലാശപ്പോരില്‍ എത്തിയിട്ടുണ്ട്. ജർമനി 1982, 1986, 1990 എന്നീ വർഷങ്ങളിലും ബ്രസീൽ 1994, 1998, 2002 എന്നീ വർഷങ്ങളിലും ലോകകിരീടത്തിന് വേണ്ടിയുള്ള അവസാനപോരില്‍ എത്തിയിരുന്നു. ആദ്യമായി ഈ റെക്കോർഡ് സ്വന്തമാക്കുന്നത് ഇറ്റലിയാണ്. 1934, 1938 എന്നീ വർഷങ്ങളിൽ തുടർച്ചയായി ഇറ്റലി ഫൈനലിൽ എത്തുകയും കിരീടം നേടുകയും ചെയ്തിരുന്നു. 1958 ലും 1962ലും ബ്രസീലും ഫൈനലിസ്റ്റുകളായിരുന്നു. രണ്ട് വർഷവും ബ്രസീൽ തന്നെയായിരുന്നു ജേതാക്കള്‍.