സർക്കാർ മേഖലയിലെ ഡിജിറ്റലൈസേഷൻ അഴിമതി കുറക്കാൻ സഹായിച്ചു: പ്രധാനമന്ത്രി

0
27

കുവൈറ്റ് സിറ്റി: സർക്കാർ മേഖലയിലെ സേവനങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്തത് അഴിമതിക്കെതിരായ പോരാട്ടത്തിന് സഹായകരമായ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്. അഴിമതിക്കെതിരായ പോരാട്ടവും രാജ്യത്തിൻ്റെ പൊതുപണം സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൊതുപണവുമായി ബന്ധപ്പെട്ട് 87 പരാതികൾ കുവൈറ്റ് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ)ക്ക് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ 44 എണ്ണം പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിലേക്ക് റഫര്‍ ചെയ്തതായും മാധ്യമ പ്രതിനിധികളുമായി സംവദിക്കവെ അദ്ദേഹം വ്യക്തമാക്കി .

പൊതുപണം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള 122 കേസുകളും സ്വത്തുക്കള്‍ കൈയ്യേറിയതുമായി ബന്ധപ്പെട്ടുള്ള 1691 കേസുകളും റെസിഡന്‍സി ട്രേഡുമായി ബന്ധപ്പെട്ടുള്ള 282 കേസുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം അറിയിച്ചു..