ആഗസ്റ്റിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ കഴിഞ്ഞ 9 മാസത്തെ ഏറ്റവും കുറഞ്ഞത്

0
25

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മുൻ മാസങ്ങളെ അപേക്ഷിച്ച് താരതമ്യേന ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയതായി ആരോഗ്യ മന്ത്രാലയ യ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്സിനേഷൻ കാമ്പെയ്‌നിന്റെ വിജയത്തെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത് എന്നും പറയുന്നു. രോഗികൾക്കിടയിലെ ഗുരുതരമായ രോഗലക്ഷണങ്ങളും മരണനിരക്കും നന്നേ കുറഞ്ഞു.വാർഡുകളിലെയും തീവ്രപരിചരണത്തിലെയും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി, അതേസമയം വൈകാതെ തന്നെ പ്രത്യേക വിഭാഗങ്ങളിൽ പെടുന്നവർക്ക് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോക്ടർമാർ എടുത്തുപറയുന്നുണ്ട്.