കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളിയായ പ്രവാസി സ്ത്രീ പൊലീസ് സ്റ്റേഷനിലെ സെല്ലിൽ ആത്മഹത്യചെയ്തു. 43 വയസ്സുള്ള ഫിലിപ്പീൻസ് സ്വദേശിയായ ഗാർഹിക തൊഴിലാളി ആണ് ആണ് ആത്മഹത്യ ചെയ്തത്. ഇവർ സ്വന്തം വസ്ത്രം ഉപയോഗിച്ച് സെല്ലിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി . തിരിച്ചറിയൽ രേഖ ഇല്ലാത്തതിനെ തുടർന്നാണ് പരിശോധനയ്ക്കിടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് സെല്ലിൽ എത്തിച്ചത്. സ്വകാര്യത മാനിക്കുന്നതിനാൽ സ്ത്രീകളുടെ സെല്ലിൽ സിസിടിവി സ്ഥാപിച്ചിട്ടില്ല.