കുവൈത്ത് സിറ്റി: മറ്റൊരു ഗാർഹിക തൊഴിലാളി ആത്മഹത്യ കൂടി, കുവൈത്തിൽ ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളി സ്പോൺസറുടെ വീട്ടിൽ ആത്മഹത്യ ചെയ്തു. വീടിനോടു ചേർന്നുള്ള ബാത്റൂമിൽ ആണ് 27വയസുള്ള യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി, പ്രാഥമികാന്വേഷണത്തിൽ മരണം ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.