കുവൈത്ത് സിറ്റി: 1800000 ദിനാർ വിലവരുന്ന 10 കിലോ ഹെറോയിനും മെത്തും കൈവശം വെച്ച ഫിലിപ്പിൻസ് സ്വദേശി പിടിയിൽ. നാർക്കോട്ടിക് ഡിപ്പാർട്ട്മെൻറ് ആണ് ഇയാളെ ഫാർവാനിയയിൽ നിന്ന്അറസ്റ്റ് ചെയ്തത്. ചോദ്യംചയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, മയക്കുമരുന്ന് പാകിസ്ഥാനിൽ നിന്നാണ് എത്തിച്ചതെന്ന് ചോദ്യംംം ചെയ്യലിൽ ഏറ്റുപറഞ്ഞു. വിതരണക്കാരനെ അറസ്റ്റ് ചെയ്യാൻ പാകിസ്ഥാൻ അധികൃതരെ അറിയിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.