കുവൈറ്റ് സിറ്റി: നീണ്ട ഒരു വർഷത്തിനുശേഷം ഫിലിപ്പീൻസിൽ നിന്നും വീണ്ടും ഗാർഹിക തൊഴിലാളികൾ കുവൈത്തിലേക്ക് എത്തുന്നു. റിക്രൂട്ട്മെൻറ് നടപടിക്രമങ്ങൾ ഏതാണ്ട് പൂര്‍ത്തിയായതായി ഡൊമസ്റ്റിക് ലേബര്‍ യൂനിയന്‍ നേതാവ് ഖാലിദ് അല്‍ ദഖ്നാന്‍ അറിയിച്ചു.
ഫിലിപ്പീൻസ് മുന്നോട്ടു വച്ച നിബന്ധനകൾ അനുസരിച്ച തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ഉ ൾപ്പെടുത്തിക്കൊണ്ടുള്ളവ്യക്തമായ തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് ഗാർഹിക തൊഴിലാളികളെ എത്തിക്കുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊവിഡ് വ്യാപനം ഉയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപനം വന്ന് ഒരു മാസത്തിനകം തൊഴിലാളികളെ കുവൈറ്റിലെത്തിക്കാനാവുമെന്നാണ് കരുതുന്നതെന്നും ഖാലിദ് അല്‍ ദഖ്നാന്‍ അറിയിച്ചു..work