അക്ഷയ് കുമാറിന്റെ ബെൽ ബോട്ടം എന്ന സിനിമ സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിരോധിച്ചു

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിനിടയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായ അക്ഷയ് കുമാറിൻറെ ബെൽബോട്ടം എന്ന സിനിമയ്ക്ക് രാജ്യത്ത് നല്ല പ്രതികരണം ലഭിച്ചിട്ടും, ചില ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി ലഭിച്ചില്ല. സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നത്. രഞ്ജിത് തിവാരി സംവിധാനം ചെയ്ത ചിത്രം ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്തെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്. 1984 ലെ വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട കഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഒരു സംഘം വിഘടനവാദികൾ തട്ടിയെടുത്ത വിമാനം ആദ്യം ലാഹോറിലും പിന്നീട് ദുബായിലേക്കും കൊണ്ടുപോയി. ബെൽ ബോട്ടം എന്ന കോഡ് നാമമുള്ള ഒരു റോ ഏജന്റ് ദുബായിൽ വച്ച് ഓപ്പറേഷനിലൂടെ യാത്രക്കാരെ രക്ഷിക്കുന്നതായി സിനിമയിൽ കാണിക്കുന്നു. ചിത്രത്തിൽ വസ്തുതാപരമായ പിശകുകൾ ഉണ്ടെന്ന് യുഎഇ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

യുഎഇ അധികൃതരുടെ അഭിപ്രായത്തിൽ, 1984 ലെ വിമാന റാഞ്ചൽ സംഭവത്തിൽ ഇന്ത്യൻ യാത്രക്കാരെ മോചിപ്പിക്കുന്നതിനും തട്ടിക്കൊണ്ടുപോയവരെ പിടികൂടുന്നതിനുമുള്ള മുഴുവൻ പ്രവർത്തനവും നടത്തിയത് അക്കാലത്ത് യുഎഇ പ്രതിരോധ മന്ത്രിയായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷി അൽ മക്തൂമിന്റെ നേതൃത്വത്തിൽ യുഎഇ അധികൃതർ ആയിരുന്നു.