അന്തിമ വോട്ടര്‍പട്ടികയായി; സംസ്ഥാനത്ത്ആകെ 2,67,31,509 വോട്ടര്‍

0
18

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയായി. വോട്ടർ പട്ടികയില്‍ 2,67,31,509 വോട്ടര്‍മാരാണുള്ളത് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത് .

2,63,08,087 വോട്ടര്‍മാരാണുണ്ടായിരുന്ന കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഇരട്ടിപ്പ്, മരിച്ചവര്‍, താമസം മാറിയവര്‍ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. പുതുതായി 5,79,835 പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു

18-19 പ്രായത്തിലുള്ള കന്നിവോട്ടര്‍മാരുടെ എണ്ണം 2,99,258 ആണ്. കൂടുതല്‍ കന്നിവോട്ടര്‍മാരുള്ളത് കോഴിക്കോട്ടാണ്- 40,867. ആകെ വോട്ട് മാരിൽ
1,37,79,263 സ്ത്രീകളും 1,29,52,025 പുരുഷവോട്ടര്‍മാരും 221 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 56,759 സര്‍വീസ് വോട്ടര്‍മാരും 90,709 പ്രവാസി വോട്ടര്‍മാരുമാണ് പുതുക്കിയ പട്ടികയിലുള്ളത്.