കുവൈത്ത് സിറ്റി: 1,370 അനധികൃത താമസക്കാർ ഉൾപ്പെടെ 50,000-ലധികം കോവിഡ് മുൻനിര പോരാളികൾക്ക് ഒരു മാസത്തിനുള്ളിൽ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാൻ തിങ്കളാഴ്ച ചേർന്ന കുവൈത്ത് മന്ത്രിസഭാ യോഗത്തിൽ ധാരണയായി. അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിർദ്ദേശാനുസരണം, ഇതിന് അർഹരായവരുടെ ലിസ്റ്റ് ബന്ധപ്പെട്ട അധികാരികൾ പൂർത്തിയാക്കുകയും മന്ത്രിസഭ അനുമതി നൽകുകയുമായിരുന്നു.
തുക ആദ്യം ആരോഗ്യ മന്ത്രാലയത്തിനും തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിനും പിന്നീട് ഈ പോരാട്ടത്തിൻ്റെ ഭാഗമായ മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ് മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.