കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ വിരലടയാള ഹാജർ സംവിധാനം നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ടുകൾ. രണ്ടാം സെമസ്റ്റർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കും. അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ എല്ലാ സ്‌കൂളുകളിലും ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്തു.
1,000 സ്കൂളുകൾക്കായി 3,000 അറ്റൻഡൻസ് രേഖപ്പെടുത്തുന്നു ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി – 350,000 ദിനാർ ആണ് വകയിരുത്തുന്നത്. ഇവ വാങ്ങുന്നതിനും ഇൻസ്റ്റാളേഷൻ, ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്കു മുള്ള ടെൻഡർ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.