കുവൈറ്റിലെ ഇന്ത്യൻ സംഘടനകളുടെ പരാതികളിൽ വിദേശ കാര്യ മന്ത്രാലയത്തിന്റെ അടിയന്തിര നടപടി വേണം – ഫിറ കുവൈറ്റ്

0
22

 

കുവൈറ്റിലെ ഇന്ത്യൻ  എംബസിയിൽ രജിസ്ട്രേഷൻ ഉള്ള വിവിധ സംഘടനകളുടെ പരാതികളിൽ വിദേശ കാര്യ മന്ത്രാലയത്തിന്റെ അടിയന്തിര നടപടി വേണമെന്ന് ഫിറ   (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് -എംബസി ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട  സംഘടനകളുടെ പൊതു വേദി) എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഫിറ നേരിട്ടുംകുവൈറ്റ് വിഷയങ്ങളിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് വിവിധ പാർട്ടികളിലെ എം പിമാർ ഉൾപ്പെടെയുള്ളവർ നൽകിയ വിവിധ പരാതികൾ അന്വേഷിച്ച് .മാസങ്ങളായി തുടരുന്ന സംഘടനകളെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുംവിദേശ കാര്യ സഹമന്ത്രിയുടെ കുവൈറ്റ് സന്ദർശനവേളയിൽ ഫിറയിലുള്ള എല്ലാ സംഘടന പ്രതിനിധികൾക്കും എംബസി വിളിച്ചു ചേർക്കുന്ന യോഗത്തിൽ അവസരം നൽകണമെന്നും ആഭ്യർത്ഥിച്ച് വിവിധ സംഘടന പ്രതിനിധികൾ ഒപ്പുവെച്ച പരാതി വിദേശകാര്യ മന്ത്രാലയത്തിനും,  ബഹു.വിദേശ കാര്യ മന്ത്രി ശ്രീ ജയശങ്കറിനുംബഹു. സഹ മന്ത്രി ശ്രീ മുരളീധരനും സമർപ്പിച്ചതായി ഫിറ കൺവീനർമാരായ ബാബു ഫ്രാൻസീസും ശ്രീം ലാൽ മുരളിയും അറിയിച്ചു.