ക​യ്റോ​യി​ൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം, 7 മരണം

0
30

കയ്റോ: ഈ​ജി​പ്തി​ലെ ക​യ്റോ​യി​ൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം. അപകട​ത്തി​ൽ ഏ​ഴ് പേ​ര് മ​രി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന
മി​സ​ർ അ​ൽ അ​മ​ൽ എന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ക​യ്റോ​യി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കാ​യി എ​ൽ ഒ​ബൂ​രി​ൽ ആണിത്. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നാ​യി​രു​ന്നു സം​ഭ​വം. ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ​നി​ന്നും രോ​ഗി​ക​ളെ ക​യ്റോ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.