കുവൈത്ത് സിറ്റി: സൽമി കിലോ 69 ലേക്ക് പോകുന്ന റോഡിന് സമീപമുള്ള ടയർ ശേഖരണ പ്രദേശത്ത് തീപിടുത്തം. സമയോചിതമായ ഇടപെടൽ മൂലം തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാ സംഘങ്ങൾക്ക് കഴിഞ്ഞതായി ജനറൽ അഗ്നിശമന സേനയുടെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഷകായ, ജഹ്‌റ, എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങൾ അപകടമൊന്നും സംഭവിക്കാതെ തീയണച്ചത് . തീപിടിത്തത്തിനു ഉള്ള കാരണം കണ്ടു പിടിക്കുന്നതിനായി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.