അഗ്നിസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തവർക്ക് മുന്നറിയിപ്പുമായി അഗ്നിശമന സേന

0
23

കുവൈത്ത് സിറ്റി: അഹമ്മദിയിൽ ജനറൽ ഫയർ ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ നടത്തിയ പരിശോധന കാമ്പെയ്നിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് നിരവധി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾ കണ്ടെത്തുന്നതിനായാണ് അഹമ്മദി ഗവർണറേറ്റ് ഫയർ ഡിപ്പാർട്ട്‌മെന്റ് കാമ്പയിൻ നടത്തിയത്.
പ്രിവൻഷൻ സെക്ടർ വൈസ് പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്റെ നിർദ്ദേശാനുസരണം ആയിരുന്നു ഇത്.