കുവൈത്ത് സിറ്റി: ഫിൻറാസിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം. അഗ്നിശമന സേനാംഗങ്ങൾ അണച്ചു. കെട്ടിടത്തിൻ്റെ ഏഴാം നിലയിലുള്ള അപ്പാർട്ട്മെൻറ് ലാണ് തീപിടുത്തമുണ്ടായത്. ജനറൽ ബ്രിഗേഡിന്റെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് മംഗഫ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തി തീയണച്ചു