കുവൈത്ത് സിറ്റി : അൽ-നമീം സ്‌ക്രോപ്പിയാർഡിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തമുണ്ടായി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ അൽ-ഷക്കായ, ജഹ്‌റ അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമനസേന ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തൊഴിലാളികളുടെ താമസ സ്ഥലം പൂർണമായും അഗ്നിക്കിരയായി. അഗ്നിബാധ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.