മിന അബ്ദുള്ളയിലെ തീപിടുത്തം അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കി

0
97

മിന അബ്ദുല്ല മേഖലയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർ ബ്രിഗേഡ് അറിയിച്ചു.  മുനിസിപ്പാലിറ്റിയുടെ റിസർവ് ഗാരേജിൽ ആയിരുന്നു തീപിടിത്തം . 4 അഗ്നിശമനസേന യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ഗാരേജിന്റെ ഇരുമ്പ് ഗേറ്റിന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിൽ ആണ് തീപടർന്നത്. തീപിടുത്തം ആസൂത്രിതം ആയിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.