ദോഹ : പൂർണ്ണമായി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച യാത്രക്കാരുമായി ആദ്യ വിമാനം പറന്നുയർന്നു. ഈ ചരിത്ര ദൗത്യം ർവഹിച്ചത് ആകട്ടെ ഖത്തർ എയർവെയ്സ്സും . ആചരിത്ര പറക്കലിൽ പങ്കാളികളായവരിൽ ആറുപേർ മലയാളികളായിരുന്നു . ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന്് ദിവസം രാവിലെ 11 മണിക്കാാാണ് വിമാനം പറന്നുയർന്നത്. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ എല്ലാവരും പൂർണമായും വാക്സിിംഗ് സ്വീകരിച്ചവരായിരുന്നു. വിമാന കമ്പനിി തന്നെയാണ്് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യൻ കൾച്ചറൽ സെൻറർ പ്രസിഡൻറ് ബാബു രാജ് പി എൻ, ഐസിസി മുൻ പ്രസിഡൻറ് ഫാമിലി ട്രാവൽസ് മാനേജിങ് ഡയറക്ടറുമായ മണികണ്ഠൻ, ഐ സി സി എച്ച് ആർ പ്രൈസ് സ്പോർട്സ് അധ്യക്ഷൻ അനീഷ് ജോർജ് മാത്യു, വ്യവസായി മുഹമ്മദ് അൽത്താഫ്, മാധ്യമ പ്രവർത്തകൻ ജോസഫ് വർഗീസ്, അഖിൽ ലാൽ തുടങ്ങിയവരായിരുന്നു വിമാനത്തിലെ മലയാളിസാന്നിധ്യം. പ്രത്യേക വിമാനം മൂന്നുമണിക്കൂറോളം പറന്നാണ് തിരികെ ലാൻഡ് ചെയ്തത്.