പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്

0
14

കൂതിരുവനന്തപുരം:  പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. ഭരണത്തുടര്‍ച്ചയുടെ ചരിത്രം സൃഷ്ടിച്ചാണ് പിണറായി വിജയനും എൽഡിഎഫ് എംഎൽഎ മാരും സഭയിൽ എത്തുന്നത്.   പ്രതിപക്ഷ നേതാവായി വിഡി സതീശനും വരുന്നത് ഈ സഭയുടെ സവിശേഷതയാണ്. പുതിയ അംഗങ്ങള്‍ പ്രോടേം സ്പീക്കര്‍ പിടിഎ റഹീം മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒന്‍പതിനാണ് ചടങ്ങ് ആരംഭിക്കുക. 140 അംഗങ്ങളില്‍ 53പേര്‍ പുതുമുഖങ്ങളാണ്. എം വിന്‍സെന്റ് കൊവിഡ് ബാധിതനായതിനാല്‍ ഇന്ന് സഭയിലുണ്ടാവില്ല.

സ്പീക്കര് തിരഞ്ഞെടുപ്പ്് നാളെയാണ്. സഭയില്‍ ആദ്യമായി എത്തുന്ന എംബി രാജേഷ് സ്പീക്കറാകും. ബുധന്‍,വ്യാഴം ദിവസങ്ങളില്‍ സഭ ചേരില്ല. 28ന് സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.