കർഷക പ്രതിഷേധത്തിന് ഇന്ന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും

0
21

ന്യൂദല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കർഷക പ്രതിഷേധത്തിന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും . സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് മത്സ്യത്തൊഴിലാളി സംഘടനകൾ.

തൊഴിലാളി-കര്‍ഷക ഐക്യം എന്ന മുദ്രാവാക്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി.എന്‍ പ്രതാപന്‍ എം.പി അറിയിച്ചു. ജനുവരി ഒന്നു മുതല്‍ ഏഴ് വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ ഐക്യദാര്‍ഢ്യ സമരം നടക്കുകയെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാരുമായി ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍