ഫൈസർ വാക്സിന് ലോകാരോഗ്യസംഘടനയുടെ അനുമതി

0
26

ഫൈസറിൻ്റെ കോവിഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് ലോകാരോഗ്യസംഘടന അനുമതി നൽകി. ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടം നേടുന്ന ആദ്യത്തെ വാക്‌സിനാണ് ഫൈസർ വാക്‌സിൻ.
ഇതോടെ ഫൈസർ വാക്‌സിന് അനുമതി നൽകുന്നത് വേഗത്തിലാക്കാൻ ലോകരാജ്യങ്ങൾക്ക്
സാധിക്കും.

എന്നാല്‍ ഇന്ത്യയില്‍ ഫൈസര്‍ വാക്സിന് ഉപയോഗിക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇന്ന് ലഭ്യമായ വാക്സിനുകൾ ഏറ്റവും വിലകൂടിയതാണ് ഇതെന്നതാണ് പ്രധാന കാരണം.നിര്‍മാണം മുതല്‍ കുത്തിവെക്കുന്നതുവരെ മൈനസ് 70-80 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതിനാൽ ഇത് ഒട്ടനവധി പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.

ഓക്സ്ഫോര്‍ഡ് വാക്സിന്‍ താരതമ്യേന വിലകുറവായതും ഫ്രിഡ്ജിന്‍റെ തണുപ്പില്‍ സൂക്ഷിക്കാനാവും എന്നതും ഇന്ത്യക്ക് കൂടുതല്‍ സാധ്യത നല്‍കുന്നുണ്ട്. എന്തായാലും വൈകാതെ ആരോഗ്യവകുപ്പില്‍ നിന്നും ഏത് വാക്സിന്‍ ഉപയോഗിക്കുമെന്നതിന്‍റെ തീരുമാനം ലഭിക്കുമെന്നാണ് വിവരം.