കുവൈത്തിൽ ശൈത്യകാലത്ത് ഫ്ലമിംഗോകളെത്തി

0
14

കുവൈത്ത് സിറ്റി: കുവൈത്തിലെ ബീച്ചുകളിൽ പ്രത്യേകിച്ച് സുലൈബിഖാത്ത് ജഹ്‌റ തീരത്തും ശൈത്യകാലത്ത് ധാരാളം  ഫ്ലമിംഗോകളെ കാണാറുണ്ടെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.അബ്ദുല്ല അൽസൈദാൻ പറഞ്ഞു. ഗ്രേറ്റർ വലിയ ഫ്ലമിംഗോയാണ് ഏറ്റവും വലിയ ഫ്ലമിംഗോ,  അതിന്റെ ഉയരം 150 സെന്റിമീറ്ററിലും നാല് കിലോഗ്രാം വരെ ഭാരവുമാണ് ഇവയ്ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.കുവൈറ്റിലൂടെ കടന്നുപോകുന്ന ദേശാടന പക്ഷിയായാണ് ഫ്ലമിംഗോയെ കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.