കുവൈത്ത് സിറ്റി :വിദേശികൾ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള മന്ത്രിസഭ തീരുമാനം നടപ്പാക്കിയതിൻ്റെ രണ്ടാം ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഓപ്പറേറ്റിങ് ഫ്ലൈറ്റുകളുടെ നിലവാരത്തിൽ സ്ഥിരത കൈവരിച്ചതായി അൽ അൻബ റിപ്പോർട്ട് ചെയ്തു.
പ്രവാസികൾ ആരും ഇല്ലാതിരുന്നിട്ടും കുവൈത്തിലേക്ക് വരുന്ന ഫ്ലൈറ്റുകൾ പൂർണ്ണമായും നിറഞ്ഞതായി വിമാനക്കമ്പനി അധികൃതർ ദിനപത്രത്തോട് പറഞ്ഞു. കുവൈത്തിലേക്ക് വരുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കൊണ്ടുള്ള നിയന്ത്രണത്തിൽ നിന്നും കുവൈത്ത് എയർവെയ്സിനെ ഒഴിവാക്കിയിട്ടുണ്ട്. തുർക്കി, ദുബായ് എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലേക്ക് വന്ന വിമാനങ്ങളിൽ യഥാക്രമം 62 ഉം 85 ഉം യാത്രക്കാരുണ്ടായിരുന്നു. ബാക്കി വിമാനക്കമ്പനികൾ 35 യാത്രക്കാർ മാത്രമായി പരിമിതപ്പെടുത്തി.