കുവൈറ്റ് സിറ്റി :- കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസ്സോസിയേഷൻ 2021 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വിർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അബ്ബാസിയ, ഫാഹഹീൽ, സെൻട്രൽ എന്നീ മേഖലകളിൽ നിന്നായി ഇരുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്തു.
ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി, ഫോക്ക് ഉപദേശസമിതിയംഗം ബി.പി സുരേന്ദ്രൻ, മുൻ ജനറൽ സെക്രട്ടറി സേവ്യർ ആന്റണി എന്നിവർ നിയന്ത്രിച്ച ജനറൽ ബോഡി യോഗം കുട ജനറൽ കൺവീനർ സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു.
ജനറൽ ബോഡി യോഗം പ്രസിഡന്റായി സലീം എം.എൻ, ജനറൽ സെക്രട്ടറിയായി ലിജീഷ് പി, ട്രഷററായി മഹേഷ് കുമാർ, വൈസ് പ്രസിഡന്റുമാരായി വിജയകുമാർ എൻ.കെ, രാജേഷ് ബാബു, ഹരിപ്രസാദ് യു.കെ എന്നിവരെയും ജോയിന്റ് ട്രഷററായി പ്രമോദ് വി.വിയെയും, സേവ്യർ ആന്റണി (അഡ്മിൻ സെക്രട്ടറി), സുജേഷ് പി.എം (മെമ്പർഷിപ്പ് സെക്രട്ടറി), ഹരികൃഷ്ണൻ പി.കെ (ചാരിറ്റി സെക്രട്ടറി), രാഹുൽ ഗൗതമൻ (ആർട്സ് സെക്രട്ടറി), രാജേഷ് എ.കെ (സ്പോർട്സ് സെക്രട്ടറി) എന്നിവരെ വിവിധ സെക്രട്ടറിമാരായും പതിമൂന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
മെമ്പർഷിപ്പ് സെക്രട്ടറി ലിജീഷ് പി അനുശോചന പ്രമേയവും, ജനറൽ സെക്രട്ടറി സലീം എം.എൻ പ്രവർത്തന റിപ്പോർട്ടും, ചാരിറ്റി സെക്രട്ടറി ഹരികൃഷ്ണൻ പി.കെ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മഹേഷ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ മക്കളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ട് സന്തോഷ് സി.എച്ച് അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. ഉപദേശക സമിതി അംഗം ശ്രീ. അനിൽ കേളോത്ത് , വനിതാവേദി ചെയർപേഴ്സൺ രമ സുധീർ, ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .അഡ്മിൻ സെക്രട്ടറി ശ്രീഷിൻ എം.വി സ്വാഗതം ആശംസിച്ച ചടങ്ങിന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ലിജീഷ് പി നന്ദി രേഖപ്പെടുത്തി