ഫോക്ക് ഫർവ്വാനിയ നോർത്ത് യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു.

0
39


ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഫർവ്വാനിയ നോർത്ത് യൂണിറ്റ്, അംഗങ്ങൾക്കായി ഫെബ്രുവരി 26  ശനിയാഴ്ച്ച വൈകുന്നേരം 4 മണി മുതൽ 10 മണി വരെ ഫർവ്വാനിയ ഐഡിയൽ ഹാളിൽ വെച്ച് കുടുംബസംഗമം സംഘടിപ്പിച്ചു.യൂണിറ്റ് അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ, രസകരമായ മത്സരങ്ങൾ എന്നിവയ്ക്കൊപ്പം വിദ്യാഭ്യാസ, കലാ, കായിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച യൂണിറ്റ് അംഗങ്ങൾക്കും കുട്ടികൾക്കുമുള്ള ഉപഹാര സമർപ്പണവും നടന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഫർവാനിയ നോർത്ത് യൂണിറ്റ് ട്രഷറർ സുജിത്ത് പി.വി, യൂണിറ്റ് അംഗം രാജീവൻ എന്നിവർക്കുള്ള യാത്രയയപ്പും തദവസരത്തിൽ നടന്നു.

നിരവധി യൂണിറ്റംഗങ്ങൾ പങ്കെടുത്ത കുടുംബസംഗമം ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി ഉത്‌ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രജീഷ് എം.വി സ്വാഗതമാശംസിച്ച ചടങ്ങിന് ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പി, ട്രഷറർ രജിത്ത് കെ.സി, വൈസ് പ്രസിഡന്റുമാരായ രാജേഷ് ബാബു, ഹരിപ്രസാദ് യു.കെ, മെമ്പർഷിപ്പ് സെക്രട്ടറി രാജേഷ് എ.കെ, ഉപദേശക സമിതി അംഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്‌സൺ സജിജാ മഹേഷ്, വനിതാവേദി ജനറൽ കൺവീനർ ശ്രീഷ ദയാനന്ദൻ, ബാലവേദി ജോയിൻ്റ് സെക്രട്ടറി അവന്തിക മഹേഷ്, ഫോക്ക് മുൻ ട്രഷറർ മഹേഷ് കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ പ്രണീഷ് കെ.പി അവതാരകനായി നിയന്ത്രിച്ച ചടങ്ങിന് ഫർവ്വാനിയ നോർത്ത് യൂണിറ്റ് ജോയിന്റ് ട്രഷറർ അഷ്റഫ് സി.എൻ നന്ദി രേഖപ്പെടുത്തി.