ഫോക്ക്‌ ഫുട്ബോൾ ടൂർണമെന്റ് 2024 –  ഫർവാനിയ നോർത്ത് യൂണിറ്റ് ചാമ്പ്യൻമാർ

0
43
 
കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ്  കണ്ണൂർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ(ഫോക്ക് )മെമ്പർമാർക്കായി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു ഫഹഹീൽ സൂക് സബ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സാൽമിയ ഈസ്റ്റ്‌ യൂണിറ്റിനെ ഒരു ഗോളിന് തോൽപിച്ച് ഫർവാനിയ നോർത്ത് യൂണിറ്റ് ചാമ്പ്യന്മാരായി. സാൽമിയ ഈസ്റ്റ് രണ്ടാം സ്ഥാനവും മംഗഫ് സെൻട്രൽ മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് മുൻ സന്തോഷ് ട്രോഫി താരം പ്രവീൺ, ഫോക്ക് ഭാരവാഹികൾ വനിതാവേദി പ്രവർത്തകർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു . സാൽമിയ ഈസ്റ്റ്‌ യൂണിറ്റ് താരം ജുനൈദ് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മംഗഫ് സെൻട്രൽ യൂണിറ്റിലെ ഉണ്ണികൃഷ്ണൻ ടോപ് ഗോൾ സ്കോറർ ആയി. ഫർവാനിയ നോർത്ത് യൂണിറ്റിലെ അബ്ദുൾ ലത്തീഫ് മികച്ച ഗോൾകീപ്പർ ആയും, മംഗഫ് സെൻട്രൽ യൂണിറ്റിലെ ആരിഫ് മികച്ച ഡിഫെൻഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഫോക്കിന്റെ മൂന്നു സോണലുകളിൽ നിന്നായി 15ഓളം യൂണിറ്റുകളിലെ നൂറ്റിയെന്പത്തിലധികം താരങ്ങൾ ടൂർണമെന്റിൽ പങ്കെടുത്തു. അതോടൊപ്പം വിവിധ എജ് കാറ്റഗറിയിലായി കുട്ടികളുടെ സൗഹൃദ മത്സരങ്ങളും അരങ്ങേറി.
FOKE Football tournament 2024 – Farwaniya North Unit Won the title.
Friends of Kannur Kuwait Expats’ Association (FOKE), a group of residents of Kannur district in Kuwait organized a football tournament for their members. Farwaniya North Unit emerged champions after defeating Salmia East Unit by one goal in a thrilling final at the Fahaheel Souk Sabah ground. Salmia East won the second position and Mangaf Central won the third position. Prizes were distributed to the winners by former Santosh Trophy star Praveen, FOKE office bearers and Vanithavedi office bearers. Salmia East unit player Junaid was adjudged the best player of the tournament. Unnikrishnan of Mangaf Central Unit became the top goal scorer. Abdul Latif of Farwaniya North Unit was adjudged the Best Goalkeeper and Arif of Mangaf Central Unit was adjudged the Best Defender. More than 180 players belonging to 15 units from three zonals of FOKE participated in the tournament. Along with this, children’s friendly competitions were also staged for various age categories.