ഫോക്ക് – കണ്ണൂർ മഹോത്സവം 2019 ഫ്ലയർ പ്രകാശനം ചെയ്തു.

0
39

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്) പതിനാലാം  വാർഷികത്തോടനുബന്ധിച്ചുള്ള ഫ്ലയർ, റാഫിൾ കൂപ്പൺ എന്നിവയുടെ പ്രകാശനം നിർവ്വഹിക്കപ്പെട്ടു.

ഫോക് ആക്റ്റിംഗ് പ്രസിഡന്റ് സുമേഷിന്റെ അധ്യക്ഷതയിൽ, അബ്ബാസിയ ഫോക് ഹാളിൽ വെച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ, പ്രോഗ്രാമിന്റെ  ഔദ്യോഗിക സ്പോൺസർ  അൽമുല്ല എക്സ്ചേഞ്ച് ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ  ശ്രീ.ജോൺ സൈമൺ  ഫ്ലയർ പ്രകാശനവും മെട്രോ മെഡിക്കൽ കെയർ സിഇഒ, വൈസ് ചെയർമാനുമായ ശ്രീ. ഹംസ പയ്യന്നൂർ റാഫിൾ പ്രകാശനവും നടത്തി. റാഫിൾ കൂപ്പണിന്റെ ആദ്യവില്പന റാഫിൾ കൂപ്പൺ കൺവീനർ സുനിൽ കുമാർ വി.വി, സംഘടനയുടെ മുൻ പ്രസിഡന്റായ ശ്രീ. വിജയേഷ്‌ മാരാർക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

ചടങ്ങിന് ആക്ടിങ് ജനറൽ സെക്രട്ടറി ശ്രീ. ശ്രീഷിൻ എം വി സ്വാഗതവും , കണ്ണൂർ മഹോത്സവ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ സലിം എം എൻ നന്ദിയും രേഖപ്പെടുത്തി.  ശ്രീ.ജോൺ സൈമൺ, ശ്രീ. ഹംസ പയ്യന്നൂർ, ശ്രീ മഹേഷ് കുമാർ, ഫോക്ക് വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി സജിജ മഹേഷ്, KUDA കൺവീനർ ശ്രീ സലിം രാജ് , ഫോക്ക് മുൻ പ്രസിഡന്റുമാരായ ശ്രീ ജിതേഷ് എം.പി , ശ്രീ വിജയേഷ്‌ മാരാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുവൈത്തിലെ സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ, FIRA പ്രതിനിധിയും ലോക കേരളസഭാ അംഗവുമായ ശ്രീ ബാബു ഫ്രാൻസിസ്  , കണ്ണൂർ മഹോത്സവം 2019  സ്പോൺസർമാരായ അൽമുള്ള എക്സ്ചേഞ്ച്, മെട്രോ മെഡിക്കൽ കെയർ ,ആരാധന ഗൾഫ് ജ്വല്ലറി പ്രതിനിധികൾ, കൂടാതെ നൂറോളം ഫോക്ക് കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു .

ഫോക്കിന്റെ  14 ആം വാർഷികാഘോഷം, അൽമുല്ല എക്സ്ചേഞ്ചിന്റെയും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കണ്ണൂർ മഹോത്സവം 2019 നവംബർ 8 നു വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ ഖാൽദിയ യൂണിവേഴ്‌സിറ്റി തീയേറ്ററിൽ  വെച്ചു നടത്തുകയാണ്. മലയാളത്തിലെ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സംഗീത – ഹാസ്യവിരുന്നിൽ, പിന്നണി ഗായകനായ  ശ്രീ. ഹരിശങ്കർ, വയലിനിസ്റ്റ് ശ്രീമതി. രൂപ രേവതി, കീബോർഡിസ്റ് ശ്രീ. സുമേഷ് ആനന്ദ് , ഡ്രമ്മർ ശ്രീ ജാഫർ , ഗായിക സജില സലിം , ഗായകൻ സലിൽ സലിം, ഹാസ്യ താരങ്ങളായ ശ്രീ. രാജേഷ് അടിമാലി , ശ്രീ. അഭി ചാത്തന്നൂർ എന്നിവർ പങ്കെടുക്കുന്നതാണ്.

 

 

 കണ്ണൂർ മഹോത്സവം 2019 ന്റെ  നടത്തിപ്പിനായി  ശ്രീ.സലിം എം എൻ കൺവീനറായും ശ്രീ.രമേഷ് പി കെ, ശ്രീ. മഞ്ജീഷ് , ശ്രീമതി വിദ്യ ജയചന്ദ്രൻ  എന്നിവർ ജോയിന്റ കൺവീനർമാരായുമുള്ള വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

 

വാണിജ്യ സംബന്ധമായ പരസ്യങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും സമീപിക്കുക: മൊബൈൽ: 66527628, 60691364 , ഇമെയിൽ : fokegen.sec@gmail.com