ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ, യൂണിറ്റ് മെമ്പർമ്മാരുടെ കുടുംബസംഗമം “ഹോളിഡേ സെലിബ്രേഷൻ 2022” സംഘടിപ്പിച്ചു. മഹബുള്ള കല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ വിശാൽ രാജിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ ഫോക്ക് ഭാരവാഹികളായ ജനറൽ സെക്രട്ടറി ലിജീഷ്, ട്രഷറർ രജിത്ത് കെ.സി, വൈസ് പ്രസിഡന്റുമാരായ ഹരിപ്രസാദ് യു.കെ, രാജേഷ് ബാബു, യൂണിറ്റ് ട്രഷറർ രോഹൻ, വനിതാവേദി ജനറൽ കൺവീനർ ശ്രീഷ ദയാനന്ദൻ, യൂണിറ്റ് കോർഡിനേറ്റർ അമ്പിളി ബിജു, ബാലവേദി എക്സിക്യുട്ടീവ് അംഗം ഋതുനന്ദ ബിജു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കോർഡിനേറ്റർ ആദർശ് രാജ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് യൂണിറ്റംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. യൂണിറ്റ് എക്സിക്യുട്ടീവ് അംഗം ശ്രീജിത്ത്, വനിതാവേദി എക്സിക്യുട്ടീവ് അംഗം ഷാനി രഞ്ജിത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) സാൽമിയ ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്
