ഫോക്ക് സുകുമാർ അഴീക്കോട് അനുസ്മരണം സംഘടിപ്പിക്കുന്നു.

0
36


മലയാളക്കരയുടെ സാഗരഗർജ്ജനം, ഡോ. സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 28 ന് വെള്ളിയാഴ്ച്ച വൈകുന്നേരം കുവൈത്ത് സമയം 4:30 മുതൽ ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ചലച്ചിത്ര നടനും, കാരിക്കേച്ചറിസ്റ്റും, അവതാരകനും, സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ സെക്രട്ടറിയുമായ ശ്രീ. ജയരാജ് വാര്യർ മുഖ്യപ്രഭാഷണം നടത്തുന്നു.ഫോക്ക് ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ നടക്കുന്ന അനുസ്മരണപരിപാടിയിൽ പങ്കെടുക്കുന്നതിനായി ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.