ഫോക്ക് വനിതാവേദി 2023 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

0
27



ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ വാർഷിക ജനറൽ ബോഡി യോഗം  ഡിസംബർ 15 ന് വ്യാഴാഴ്ച മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ  വെച്ചു നടന്നു. ചെയർപേഴ്സൺ സജിജ മഹേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗം ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണി ഉദ്ഘാടനം ചെയ്തു.   ജനറൽ കൺവീനർ ശ്രീഷ ദയാനന്ദൻ പ്രവർത്തന  റിപ്പോർട്ടും ട്രഷറർ മിനി മനോജ്  സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

85 ൽ പരം ആളുകൾ പങ്കെടുത്ത യോഗം, സജിജ മഹേഷ് (ചെയർപേഴ്സൺ), കവിത പ്രണീഷ് (ജനറൽ കൺവീനർ), രമ സുധീർ  (ട്രഷറർ)  അമൃത മഞ്ജീഷ് (വൈസ് ചെയർപേഴ്സൺ), നിവേദിത സത്യൻ (ജോ: കൺവീനർ), ശില്പ വിപിൻ (ജോ: ട്രഷറർ) എന്നിവരെ ഭാരവാഹികളായും സന്ധ്യ ബാലകൃഷ്ണൻ(അബ്ബാസിയ), ഷംന വിനോജ് (സെൻട്രൽ), ലീന സാബു (ഫഹാഹീൽ) എന്നിവരെ സോണൽ കോർഡിനേറ്റർമാരായും  തെരഞ്ഞെടുത്തു.

ആക്‌റ്റിംഗ് ജനറൽ സെക്രട്ടറി  ഷാജി കൊഴുക്ക പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് വരണാധികാരിയായി. അഡ്വൈസറി ബോർഡ് മെമ്പർ ബി പി സുരേന്ദ്രൻ, വൈസ് പ്രെസിഡന്റുമാരായ ഹരിപ്രസാദ്, രാജേഷ് ബാബു, ആക്‌റ്റിംഗ് ജനറൽ സെക്രട്ടറി  ഷാജി കൊഴുക്ക, ഫോക്ക് ട്രഷർ രജിത്ത് കെ സി., ചാരിറ്റി സെക്രട്ടറി ഹരീന്ദ്രൻ കുപ്ലേരി, മുൻ വനിതാവേദി ചെയർപേഴ്സൺമാരായ ബിന്ദു രാജീവ്, ലീന സാബു, ബിന്ദു രാധാകൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ട്രഷറർ രമ സുധീർ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു