ഫോക്ക് വനിതാവേദി വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു.

0
59

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി 2023 പ്രവർത്തന വർഷത്തിലെ ജനറൽ ബോഡി 05/01/2024 ന് ഓൺലൈൻ ആയി സംഘടിപ്പിച്ചു. ചെയർപേഴ്സൺ സജിജ മഹേഷ് അദ്ധ്യക്ഷത വഹിച്ച യോഗം  പ്രസിഡൻ്റ് സേവിയർ ആന്റണി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ നിവേദിത സത്യൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ജനറൽ കൺവീനർ കവിത പ്രനീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രമ സുധീർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

2024 പ്രവർത്തന വർഷത്തിലേക്ക്
ചെയർപേഴ്സൺ ഷംന വിനോജ്, വൈസ് ചെയർ പേഴ്സൺ ശ്രീഷ ദയാനന്ദൻ,
ജനറൽ കൺവീനർ അഖിലശ്രീ ഷാബു, ജോയിന്റ് കൺവീനർ സ്മിഗിന ലിജീഷ്,
ട്രഷറർ ശില്പ വിപിൻ, ജോയിന്റ് ട്രഷറർ ഷിജി സനത് എന്നിവർ ഉൾപ്പെടെ 14 അംഗ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഫോക്ക് പ്രസിഡൻ്റ്‌, ഓഫീസ് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൺ ഷംന വിനോജ്    നന്ദി രേഖപ്പെടുത്തി.

photo Caption: ഫോക്ക് വനിതാ വേദി 2024 വർഷ ഭാരവാഹികൾ