പരസ്യ ലേല കരാറുകൾക്കായി കുവൈത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു

0
33

കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എൻജിനീയർ താമർ അൽ മുതൈരിയാണ് പരസ്യ ലേല കരാറുകൾ നടപ്പിലാക്കുന്ന സമിതിയുടെ തലവൻ.കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ എഞ്ചിനിയർ അഹമ്മദ് അൽ മൻഫൂഹിയാണ് കൗൺസിലിന്റെ അധ്യക്ഷൻ. ബിൽബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ ശുപാർശ ചെയ്യുന്നതിനുള്ള കമ്മിറ്റിയുടെ ചുമതല സംബന്ധിച്ച കാര്യങ്ങൾ അൽ-മൻഫൂഹി വ്യക്തമാക്കി.

സൈറ്റുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിലിനെയും അധികാരികളെയും ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും, കരാറുകളുടെ നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കുന്നത് പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും അൽ-മൻഫൂഹി ഊന്നിപ്പറഞ്ഞു.