രുചി വൈവിധ്യ കലവറ തുറന്ന് ലുലുവിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ

0
22

കുവൈത്ത് സിറ്റി:  ജനപ്രിയമായ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവലിന്  അൽ റായി യിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ തുടക്കമായി.  ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.  ജനുവരി 20 മുതൽ 26 വരെ ആരു ദിവസമാണ് കുവൈത്തിലെ എല്ലാ ലുലു ബ്രാഞ്ച് കളിലും രുചി വൈവിധ്യ ആഘോഷം നടക്കുന്നത് .  ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മാറ്റുകൂട്ടുന്ന അതിൻറെ ഭാഗമായി രാജ്യത്തിൻറെ സംസ്കാര സമ്പന്നത വിളിച്ചോതുന്ന പ്രത്യേക അലങ്കാരങ്ങൾ ലുലുവിൽ ഒരുക്കിയിട്ടുണ്ട്.

 

ഈ ഒരാഴ്ചക്കാലം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത എല്ലാ ഇന്ത്യൻ നിർമിത വസ്തുക്കൾക്കും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ വ്യാപന പശ്ചാത്തലത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ്  ഫെസ്റ്റിവൽ നടക്കുന്നതെന്ന്  ലുലു അധികൃതർ പറഞ്ഞു.