റഫറിക്കെതിരെ ആരോപണങ്ങളുമായി പോർച്ചുഗൽ താരം പെപെ

0
49

മൊറോക്കോയ്‌ക്ക് എതിരെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതിന് പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പോര്‍ച്ചുഗീസ് വെറ്ററന്‍ ഡിഫന്‍ഡര്‍ പെപെ. ‘അര്‍ജന്‍റീനന്‍ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാനാവില്ല. ഫിഫയ്ക്ക് ഇനി അര്‍ജന്‍റീനയ്ക്ക് കിരീടം നല്‍കാം. അര്‍ജന്‍റീനയായിരിക്കും ചാമ്പ്യന്‍മാര്‍ എന്ന കാര്യത്തില്‍ ഞാന്‍ പന്തയം വെക്കുന്നു’ എന്നുമാണ് മത്സര ശേഷം പെപെ പറഞ്ഞത്.

പോര്‍ച്ചുഗല്‍-മൊറോക്കോ മത്സരം നിയന്ത്രിച്ച പ്രധാന റഫറി ഫക്വണ്ടോ ടെല്ലോ, സഹ റഫറിമാരും വീഡിയോ റഫറിയും അർജന്റീനയിൽ നിന്നുള്ളവരാണ്. 8 മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ച റഫറിയുടെ തീരുമാനം ശരിയല്ലെന്നും, കൂടുതൽ സമയം അനുവദിക്കണമായിരുന്നു എന്നും പെപെ ആരോപിച്ചു.