ഖത്തർ ലോകകപ്പ് ഫുട്ബോൾ ആദ്യസെമിയിൽ ഇന്ന് അർധരാത്രി 12.30ന്അർജന്റീന ക്രൊയേഷ്യയെ നേരിടും. തുടരെ നാലുകളി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അർജന്റീന. ക്രൊയേഷ്യയാകട്ടെ കരുത്തരായ ബ്രസീലിനെ പിന്തള്ളിയാണ് സെമിയിലേക്ക് എത്തുന്നത്. അർജന്റീന മെസിയും ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചുമാണ് ശ്രദ്ധാകേന്ദ്രം. രണ്ട് മത്സരങ്ങളുടെ അകലത്തിൽ ലോകകപ്പ് ഫൈനൽ എന്ന സ്വപ്നത്തിലേക്കുള്ള നിർണ്ണായക ഏറ്റുമുട്ടലിണ് ഇരു രാജ്യങ്ങൾക്കും ഇന്ന്
ആദ്യകളിയിൽ സൗദി അറേബ്യയോട് എറ്റ തോൽവിയിൽ നിന്നും കരുത്താർജിച്ച് പിന്നീടങ്ങോട്ടുള്ള അപരാജിത യാത്ര മെസിപ്പടയെ സെമിഫൈനലിൽ എത്തിച്ചു.
ക്വാർട്ടർ ഫൈനലിൽ കാനറിപ്പടയെ കെട്ടുകെട്ടിച്ച ശേഷമാണ് ക്രൊയേഷ്യ അർജന്‍റീനയെ നേരിടാന്‍ സെമിയിലേക്ക് എത്തുന്നത്. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി.