വീരോചിതം അർജന്റീന ഇതിഹാസം മെസ്സി

0
78

ലോകകപ്പ് ഫുട്ബോൾ കിരീടം ചൂടി അർജന്റീന. ലോക ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ തകർത്താണ് അർജന്റീന ലോക കിരീടം സ്വന്തമാക്കിയത്.

ആദ്യ 90 മിനിറ്റിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിലായിരുന്നു. എക്സ്ട്രാ ടൈമിലും രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടിയതോടെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിലേക്ക് കളി നീങ്ങുകയായിരുന്നു.

തുടക്കത്തിൽ ഉണർന്ന് കളിച്ച അർജന്റീന രണ്ട് ഗോൾ നേടി മുന്നിട്ടു നിൽക്കുകയായിരുന്നു. അവസാന സമയത്തെ എംബപ്പേയുടെ ശക്തമായ മുന്നേറ്റങ്ങൾ ഫ്രാൻസിന് പുതുജീവൻ നൽകി. ആദ്യ പകുതിക്ക് ശേഷം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ കളിയിൽ ഇരു ടീമുകളുടെയും ഗോൾനില മാറിമറിഞ്ഞു കൊണ്ടിരുന്നു. മെസ്സിയുടെ മാസ്മരിക പ്രകടനമാണ് അർജന്റീനയുടെ വിജയത്തിന് കാരണമായത്.